വാഷിങ്ടൺ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയിൽ പ്രസിഡൻറ് തെരഞ്ഞെടുപ് പ് നടത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ യു.എസ് പ്രമേയം അവതരിപ്പിച്ചു. വെനിസ്വേലയുടെ ആഭ്യന്തരകാര്യങ്ങളിൽ യു.എസ് ഇടപെടുന്നതിനെതിരെ റഷ്യ പ്രമേയമവതരിപ്പിച്ചതിനു മറുപടിയായാണിത്.
സമാധാനമായി പ്രതിഷേധിക്കുന്നവരെ സൈനികരെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിൽ പ്രമേയം ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. അതിനായി യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.