ഇ​റാ​ന്​ താ​ക്കീ​താ​യി യു.​എ​സ്​ പ​ട​ക്ക​പ്പ​ൽ മേ​ഖ​ല​യി​ലേ​ക്ക്​

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്​ ആ​ക്കം കൂ​ട്ടി അ​മേ​രി​ക്ക​യു​ടെ പ​ട​ക്ക​പ്പ​ൽ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലേ​ക്ക്. അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കോ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കോ എ​തി​രാ​യ ഏ​ത്​ ആ​ക്ര​മ​ണ​ത ്തി​നും ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും യു.​എ​സ്​ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ജോ​ൺ ബോ​ൾ​ട്ട​ ൺ വ്യ​ക്​​ത​മാ​ക്കി. വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ യു.​എ​സ്.​എ​സ്​ എ​ബ്ര​ഹാം ലി​ങ്ക​നാ​ണ്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലേ​ക്കു​ നീ​ങ്ങു​ന്ന​ത്.

ഇ​തി​നൊ​പ്പം നി​ര​വ​ധി യു​ദ്ധ​വി​മാ​ന​ങ്ങ​ളും എ​ത്തു​ന്നു​ണ്ട്​്. അ​സ്വ​സ്​​ഥ​ജ​ന​ക​മാ​യ സൂ​ച​ന​ക​ൾ​ക്ക്​ മ​റു​പ​ടി​യെ​ന്ന നി​ല​യി​ലാ​ണ്​ ഈ ​നീ​ക്ക​ങ്ങ​ളെ​ന്നും ബോ​ൾ​ട്ട​ൺ സൂ​ചി​പ്പി​ച്ചു. ഇ​റാ​നു​മാ​യി ഒ​രു യു​ദ്ധ​ത്തി​ന്​ മു​തി​രു​ക​യ​ല്ല. പ​ക്ഷേ, ഏ​ത്​ ആ​ക്ര​മ​ണ​ത്തെ​യും നേ​രി​ടാ​ൻ ഞ​ങ്ങ​ൾ സ​ദാ സ​ന്ന​ദ്ധ​രാ​ണ്; ഇ​സ്​​ലാ​മി​ക്​ ​െറ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡി​ൽ​നി​ന്നാ​യാ​ലും ഇ​റാ​ൻ പ​ട്ടാ​ള​ത്തി​ൽ​നി​ന്നാ​യാ​ലും അ​വ​രു​ടെ നി​ഴ​ൽ​സം​ഘ​ങ്ങ​ളി​ൽ​നി​ന്നാ​യാ​ലും -ബോ​ൾ​ട്ട​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​റ്റോ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള അ​ഭ്യാ​സ​ത്തി​നാ​യി യൂ​റോ​പ്പി​ലാ​ണ്​ നി​ല​വി​ൽ യു.​എ​സ്.​എ​സ്​ എ​ബ്ര​ഹാം ലി​ങ്ക​ൺ ഉ​ള്ള​ത്. ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ മ​ധ്യ​പൂ​ർ​വേ​ഷ്യ, കി​ഴ​ക്ക​ൻ ​ആ​ഫ്രി​ക്ക മേ​ഖ​ല​ക​ളി​ൽ അ​മേ​രി​ക്ക​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന നി​ര​വ​ധി സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ ഈ ​ക​പ്പ​ലി​​െൻറ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - US sends aircraft carrier force to warn Iran-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.