വാഷിങ്ടൺ: ബ്രിട്ടനും അയർലൻഡിനും കൂടി യാത്രവിലക്ക് പ്രഖ്യാപിച്ച് യു.എസ്. നേരത്ത േ യൂറോപ്യൻ രാജ്യങ്ങൾക്ക് മാത്രമായിരുന്നു വിലക്ക് ബാധകം.
തിങ്കളാഴ്ച അർധരാത്രി മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുക. യൂറോപ്യൻരാജ്യങ്ങൾക്കുള്ള വിലക്ക് വെള്ളിയാഴ്ച രാത്രി മുതൽ പ്രാബല്യത്തിലായിരുന്നു. കോവിഡ് -19 ഈ രാജ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനെ തുടർന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തീരുമാനം മാറ്റിയത്.
നിലവിൽ 60 ആളുകളാണ് വൈറസ് ബാധയിൽ മരിച്ചത്. 3038 പേർക്ക് വൈറസ് ബാധയുണ്ട്. യു.കെ, അയർലൻഡ് സ്ഥിരതാമസ വിസയുള്ള അമേരിക്കൻ പൗരന്മാർക്ക് വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് വ്യക്തമാക്കി. അതേസമയം, യു.കെ, അയർലൻഡ്, ചൈന, ഇറാൻ രാജ്യങ്ങളിൽനിന്നുള്ള വ്യോമ, കപ്പൽ ചരക്കു ഗതാഗതങ്ങൾക്ക് യു.എസിലേക്ക് വിലക്കില്ല.
അതേസമയം, യൂറോപ്പിൽനിന്ന് തിരിച്ചുവരുന്നവരെ നിരീക്ഷിക്കാൻ വിമാനത്താവളങ്ങളിൽ സ്ക്രീനിങ് സംവിധാനമില്ലാത്തത് യു.എസിന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.