ന്യൂഡൽഹി: കോവിഡ് -19 നെതിരായ പോരാട്ടത്തിൽ സുഹൃദ്രാജ്യമായ ഇന്ത്യക്ക് വെൻറിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ അറിച്ചു. ഈ മഹാമാരിയുടെ ഘട്ടത്തിൽ യു.എസ് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പവും ചേർന്നു നിൽക്കുമെന്നും ട്രംപ് ട്വീറ്റിൽ കുറിച്ചു.
കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി അമേരിക്ക ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് അമേരിക്ക വെൻറിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ പകർച്ചവ്യാധിയുടെ സമയത്ത് ഞങ്ങൾ ഇന്ത്യയോടും നരേന്ദ്രമോദിയോടും ഒപ്പം നിൽക്കുന്നു. വാക്സിൻ വികസനത്തിനും സഹകരിക്കുന്നു. നാം ഒരുമിച്ച് അദൃശ്യ ശത്രുവിനെ തോൽപ്പിക്കും.’’ - ട്രംപ് ട്വീറ്റ് ചെയ്തു.
വർഷാവസാനത്തോടെ കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മുൻ ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവിനെ നിയമിച്ചു െകാണ്ട് ‘‘ഓപ്പറേഷൻ റാപ് സ്പീഡ്” എന്ന പ്രോജക്ടിന് കീഴിൽ വാക്സിൻ കണ്ടെത്താനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
I am proud to announce that the United States will donate ventilators to our friends in India. We stand with India and @narendramodi during this pandemic. We’re also cooperating on vaccine development. Together we will beat the invisible enemy!
— Donald J. Trump (@realDonaldTrump) May 15, 2020
ഇന്ത്യൻ സന്ദർശനത്തിന് ശേഷം രാജ്യവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. യു.എസിൽ വളരെയധികം ഇന്ത്യക്കാരുണ്ട്. ഇന്ത്യയുമായി വാക്സിൻ വികസിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞരും ഗവേഷകരും കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ശ്രമത്തിലാണെന്നും ട്രംപ് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടത്തിയ വാർത്താസമേമളനത്തിൽ പറഞ്ഞു.
ഇന്ത്യയുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നുവെന്നും നരേന്ദ്രമോദി നല്ല സുഹൃത്താണെന്നുമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത്.
കോവിഡ് രോഗികളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിയിൽ ഇന്ത്യ പിടിമുറുക്കിയില്ലെങ്കിൽ പ്രതികാര നടപടിയുണ്ടാകുമെന്ന് സൂചന നൽകിയതിന് തൊട്ടുപിന്നാലെ 2.9കോടി ഡോസുകൾ ഇന്ത്യ അമേരിക്കക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കും മോദിക്കും പിന്തുണ അറിയിച്ച് ട്രംപ് രംഗെത്തത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.