വാഷിങ്ടൺ: ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ കോവിഡ് വൈറസിനുള്ള വാക്സിൻ ലഭ്യമാക്കുമെന്ന് പ്രസിഡൻറ് ഡോണാൾഡ് ട്രംപ്.“വർഷാവസാനത്തോടെ വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്്. യു.എസ് ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന് കണ്ടുപിടിക്കുകയാണെങ്കിൽ അവരെ അനുമോദിക്കാൻ മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ടൺ ഡി.സിയിലെ ലിങ്കൺ മെമ്മോറിയലിൽ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്സ് ന്യൂസിെൻറ ‘ടൗൺ ഹാൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ കണ്ടെത്തുന്നത് ഏത് രാജ്യക്കാർ എന്നത് കാര്യമാക്കില്ല. ഫലപ്രദമായ വാക്സിൻ ലഭിക്കുക എന്നതാണ് പ്രധാനം. സെപ്തംബറിൽ രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും വീണ്ടും തുറക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ കണ്ടെത്താനുള്ള ഗവേഷണ പ്രക്രിയയിൽ അസാധാരണ വേഗത്തിൽ മനുഷ്യരിൽ പരീക്ഷങ്ങൾ നടത്തുന്നതിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് "അവർ സന്നദ്ധപ്രവർത്തകരാണ്, എന്താണ് ചെയ്യുന്നതെന്ന ബോധ്യത്തോടെ അവർ അതിന് തയാറായിരിക്കുന്നത്’’ എന്നായിരുന്നു ട്രംപിെൻറ മറുപടി. വാക്സിൽ ഗവേഷണത്തിെൻറ പുരോഗതിയെ കുറിച്ച് ‘നിങ്ങൾ അത് പറയരുത്’ എന്നായിരിക്കും ഡോക്ടർമാർക്ക് പറയാനുള്ളത്. എന്നാൽ തനിക്കത് വെളിപ്പെടുത്താതിരിക്കാൻ ആകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഒരു വർഷത്തിനിടെ വാക്സിൻ കണ്ടെത്തുമെന്ന് ബ്രിൽ ഗ്രേറ്റ്സും അറിയിച്ചിരുന്നു.
യു.എസിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരും മരണങ്ങളും റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 11,88,122 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 68,598 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.