കറാക്കസ്: വെനിസ്വേലയിലേക്ക് അവശ്യ സാധനങ്ങളുമായി അമേരിക്കയുടെ വിമാനങ്ങള്‍ കൊ ളംബിയൻ അതിർത്തിയിലെത്തി. പ്രതിപക്ഷ നേതാവ് വാൻ ഗൊയ്ദോയുടെ ആവശ്യപ്രകാരമാണ് സഹായമെത്തിയത്.
വെനിസ്വേലയുമായി അതിർത്തി പങ്കിടുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം തങ്ങളുടെ കൈയിലാണെന്നും സഹായമെത്തിക്കാനുള്ള അമേരിക്കൻ ശ്രമം രാഷ്ട്രീയ നാടകമാേയ കാണാന്‍ കഴിയൂ എന്നുമുള്ള പ്രസിഡൻറ് നികളസ് മദൂറോയുടെ പ്രതികരണത്തിനു പിന്നാലെയാണ് വിമാനങ്ങളെത്തിയത്. എയര്‍ ഫോഴ്സ് സി-17 കാര്‍ഗോ വിമാനത്തിലാണ് സഹായമെത്തിച്ചത്. ഉടൻ മറ്റൊരു വിമാനവും സഹായവുമായി കൊളംബിയയിലെത്തും.
ഇടക്കാല പ്രസിഡൻറായി സ്വയം പ്രഖ്യാപിച്ച ഗൊയ്ദോ രാജ്യത്തേക്ക് ഏതു വിധേനയും സഹായമെത്തിക്കുമെന്ന് അറിയിച്ചിരുന്നു.
പിന്നാലെ സഹായം തടയാൻ കൊളംബിയയെയും വെനിസ്വേലയെയും ബന്ധിപ്പിക്കുന്ന പാലം അടക്കാൻ മദൂറോ ഉത്തരവിടുകയും ചെയ്തു. മദൂറോയുടെ എതിർപ്പ് അവഗണിച്ചാണ് യു.എസ് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവ എത്തിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.