കറാക്കസ്: വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോയെ അട്ടിമറിക്കാൻ സൈനിക മേധാവികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി പ്രതിപക്ഷ നേതാവ് യുവാൻ ഗയ്ദോ അവകാശപ്പെട്ടു. ന്യൂയോർക് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിെൻറ ദുരിതാവസ്ഥ കണക്കിലെടുത്ത് അധികാരമാറ്റം അനിവാര്യമാണെന്ന് സൈനികരിൽ ഭൂരിഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗയ്ദോ പറഞ്ഞു. സൈനിക നേതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ ഗയ്ദോ തയാറായില്ല.
ദിവസങ്ങൾക്കു മുമ്പ് യു.എസിലെ വെനിസ്വേലൻ ഉന്നത സൈനിക നയതന്ത്രപ്രതിനിധി കേണൽ ജോസ് ലൂയിസ് സിൽവ പ്രതിപക്ഷത്തേക്ക് കൂറുമാറിയിരുന്നു. നിയമവിരുദ്ധമായാണ് മദൂറോ അധികാരത്തിലേറിയത് എന്നതിനാൽ ഇടക്കാല പ്രസിഡൻറായി ഭരണം നടത്താൻ രാജ്യത്തെ ഭരണഘടനയനുസരിച്ച് തനിക്ക് അധികാരമുണ്ടെന്നും ഗയ്ദോ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗയ്ദോ രാജ്യം വിട്ടുപോകുന്നത് തടഞ്ഞ സുപ്രീംകോടതി അദ്ദേഹത്തിെൻറ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലൂടെ മദൂറോ രണ്ടാം തവണയും പ്രസിഡൻറായി അധികാരമേറ്റതോടെയാണ് രാജ്യത്തെ ഭരണപ്രതിസന്ധി ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.