കാരക്കാസ്: വെനസ്വേലയിലെ നൈറ്റ് ക്ലബിലുണ്ടായ തിക്കിലും തിരക്കിലും 17 പേർ മരിച്ചു. ഇതിൽ ഏട്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ക്ലബിലെത്തിയ ഒരാൾ കണ്ണീർവാതക ഷെൽ പൊട്ടിച്ചതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്നും ആഭ്യന്തരമന്ത്രി നെസ്റ്റോർ റിവെറോൾ പറഞ്ഞു.
എൽ പരൈസോയിലെ ലോസ് കൊേട്ടാറോസ് നൈറ്റ് ക്ലബിലാണ് ദുരന്തമുണ്ടായത്. സ്കൂൾ വർഷം അവസാനിച്ചത് ആഘോഷിക്കാൻ എത്തിയവരാണ് ദുരന്തത്തിന് ഇരയായത്. ക്ലബിലുണ്ടായ കലഹത്തിനിടെ കണ്ണീർ വാതക കാനിസ്റ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നു അഞ്ഞൂറോളം ആളുകൾ പുറത്തേക്ക് ഓടിയതാണ് വൻ ദുരന്തത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.