ലോസ് ആഞ്ജലസ്: കടൽ സിംഹത്തെ വായിലൊതുക്കിയ തിമിംഗലത്തിെൻറ അപൂർവ ചിത്രം പകർത്തി മറൈന്‍ ബയോളജിസ്റ്റായ ചേയ്സ് ഡെക്കര്‍. ജീവിതത്തിൽ അപൂർവമായി മാത്രമാണ് ഇത്തരം ചിത്രങ്ങൾ പകർത്താൻ അവസരം ലഭിക്കുക. കാലിഫോര്‍ണിയയിലെ മോണ്ടറിക്കു സമീപമുള്ള സമുദ്രഭാഗത്തുനിന്നാണ് ഡെക്കർ ചിത്രം കാമറയിൽ പകർത്തിയത്. ജലോപരിതലത്തില്‍ ഉയര്ന്നുനില്ക്കുന്ന തിമിംഗലത്തിെൻറ തലഭാഗമാണ് ചിത്രത്തിലുള്ളത്. പിളര്‍ന്ന വായില്‍ പെട്ടിരിക്കുന്ന കടല്‍ സിംഹത്തെ വിഴുങ്ങാന്‍ ശ്രമിക്കുകയാണ് തിമിംഗലം.
തിമിംഗല ഗവേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 22ന് നടത്തിയ കടല്‍ യാത്രക്കിടയിലാണ് തിമിംഗലങ്ങളുടെ ഒരു ചെറു സംഘത്തെ കണ്ടത്. ചെറിയ മത്തികളുടെ കൂട്ടത്തെ ആഹാരമാക്കുകയായിരുന്നു തിമിംഗലങ്ങള്‍. ഇതിനിടയിലാണ് കടല്‍സിംഹം തിമിംഗലങ്ങള്ക്കിടയില്പ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ തിമിംഗലങ്ങളില്‍ ഒന്ന് കടല്‍സിംഹത്തെ വായിലാക്കി. ഈ ദൃശ്യമാണ് ഒട്ടും സമയം പാഴാക്കാതെ ഡെക്കർ കാമറയിലാക്കിയത്.
എന്നാൽ, ഭക്ഷണമാക്കാനൊരുങ്ങും മുമ്പ് കടൽസിംഹം രക്ഷപ്പെട്ട് കടലിെൻറ അഗാധതയിലേക്കു മുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.