കാലിഫോർണിയയിൽ കാട്ടുതീ; 10 മരണം, 100 പേർക്ക് പൊള്ളലേറ്റു VIDEO

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഉണ്ടായ കാട്ടുതീയിൽ 10 മരണം. 100ലധികം പേർക്ക് പൊള്ളലേറ്റു. മരിച്ചവരിൽ ഏഴു പേർ സൊനോമ, രണ്ടു പേർ നാപാ, ഒരാൾ മെൻഡോസിനോ കൗണ്ടി സ്വദേശികളാണ്. പൊള്ളലേറ്റവരെ നാപ, സൊനോമ മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കനത്ത പുക, ശ്വാസതടസം അടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. 

വടക്കൻ കാലിഫോർണിയയിലെ 1500 വീടുകളും കച്ചവട സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളും അഗ്നിക്കിരയായി. 20,000 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ദുരന്തമേഖലയിൽ നിന്ന് കൂടുതൽ പേരെ ഒഴിപ്പിക്കാൻ തീവ്രശ്രമങ്ങൾ പുരോഗമിക്കുന്നതായി കാലിഫോർണിയ സ്റ്റേറ്റ് ഫോറസ്റ്റി ആൻഡ് പ്രൊട്ടക്ഷൻ മേധാവി കെൻ പിംലോട്ട് അറിയിച്ചു. 

ദുരന്ത സാഹചര്യത്തിൽ സൊനോമ, നാപാ അടക്കം എട്ടു കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ജെറി ബ്രൗൺ പറഞ്ഞു. 1933 ഒക്ടോബറിൽ ലോസ് ആഞ്ചലസിലെ ഗ്രിഫിത്ത് പാർക്കിലുണ്ടായ അഗ്നിബാധയിൽ 29 പേർ മരിച്ചിരുന്നു. 

Full ViewFull View
Tags:    
News Summary - Wildfire in Northern California; 10 dead, 100 Burned -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.