ലോസ് ആഞ്ജലസ്: കാലിഫോർണിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ പതിനായിരങ്ങളുടെ വീടുകൾ കത്തിയെരിച്ചു. വൈദ്യുതി കേബിളുകൾ കത്തിനശിച്ചതിനാൽ 15 ലക്ഷം ആളുകൾ ഇരുട്ടില ായി.
10 ലക്ഷത്തോളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് വൈദ്യുതി വിതരണം തട സ്സപ്പെട്ടത്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ കണക്കിലെടുത്ത് അഞ്ചുലക്ഷത്തോളം വീടുകളിലെ വൈദ്യുതി വിതരണം റദ്ദാക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
കാട്ടുതീയിൽപെട്ട് ലോസ് ആഞ്ജലസിലെ അതിസമ്പന്നര്‍ വസിക്കുന്ന മേഖലയിലെ നിരവധി വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്. തീ പടർന്നതോടെ ഹോളിവുഡ് താരങ്ങള്‍ അടക്കമുള്ളവർ രാത്രിയില്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തു.
ഹോളിവുഡ് സിനിമാതാരങ്ങളും ലോകപ്രശസ്ത കായികതാരങ്ങളുമടക്കം നിരവധി പ്രശസ്തര്‍ താമസിക്കുന്ന മേഖലയാണ് കിഴക്കന്‍ ലോസ് ആഞ്ജലസിലെ ബ്രെൻറ് വുഡ്. ഹോളിവുഡ് നടന്മാരായ ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍, ക്ലാര്‍ക്ക് ഗ്രെഗ്, കുര്‍ട് ഷട്ടര്‍ എന്നിവരും ബാസ്കറ്റ്ബാള്‍ താരം ലെബ്രോണ്‍ ജെയിസും ആണ് കോടികൾ വിലവരുന്ന വീടുപേക്ഷിച്ച് രക്ഷപ്പെട്ടത്.
അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ ബ്രെൻറ് വുഡില്‍ നടക്കാനിരുന്ന ഷ്വാര്സ്നെഗറുടെ പുതിയ ചിത്രം ടെര്‍മിനേറ്റര്‍-ഡാര്‍ക്ക് ഫേറ്റിെൻറ പ്രീമിയര്‍ മാറ്റിവെച്ചു. ഇതിനായി തയാറാക്കിയ ഭക്ഷണവസ്തുക്കള്‍ അഗ്നിബാധമൂലം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കാനായി സന്നദ്ധ സംഘടനകളെ ഏൽപിച്ചു. ഞായറാഴ്ച രാത്രി യാണ് കാട്ടുതീ പടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.