വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തെൻറ പ്രതിശ്രുത വരനെന്ന് ടെന്നസി സ്വദേശിനി. വൈറ്റ്ഹൗസിെൻറ ബാരിക്കേഡിലേക്ക് കാർ ഒാടിച്ചുകയറ്റിയതിനെത്തുടർന്ന് അറസ്റ്റിലായ ജെസീക്ക ഫോർഡ് എന്ന യുവതിയാണ് കോടതിയിൽ വിചിത്രവാദമുന്നയിച്ചത്. വൈറ്റ് ഹൗസ് തെൻറ വീടാണെന്നും തെൻറ കുട്ടികളെ കണ്ടിട്ട് എട്ടു വർഷമായെന്നും അവരെ തിരിച്ചുവേണമെന്നും അവർ വാദിച്ചു.
ഉണ്ടയില്ലാത്ത കൈത്തോക്കുമായെത്തിയ ജസീക്കയെ ഏറെ പണിപ്പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അനധികൃതമായി വൈറ്റ് ഹൗസിലേക്ക് കടക്കാൻ ശ്രമിച്ചതിന് ഇവർക്കെതിരെ മൂന്ന് കേസുകൾ നിലവിലുണ്ട്. ജെസീക്ക മാനോവിഭ്രാന്തിക്ക് ചികിത്സ നേടുന്നുണ്ടെന്ന് രേഖകൾ തെളിയിച്ചു. മുമ്പ് വൈറ്റ് ഹൗസ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കേസിൽ ഉൾെപ്പടെ ജസീക്കക്ക് തടവുശിക്ഷ വിധിച്ചുവെങ്കിലും ഒരു വർഷത്തെ നിരീക്ഷണത്തിനായി മാറ്റുകയായിരുന്നു. അടുത്ത തവണ വാദം കേൾക്കുന്നതുവരെ ഫോഡിനെ ജയിലിൽ പാർപ്പിക്കാൻ േകാടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.