ലോകത്ത്​ കോവിഡ്​ ബാധിതർ 89 ലക്ഷം കടന്നു; മെക്​സിക്കോ പുതിയ ഹോട്ട്​സ്​പോട്ട്​

ന്യൂയോർക്ക്​: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. 89,14,815 പേർക്കാണ്​ ലോകത്ത്​ കോവിഡ്​ ബാധിച്ചത്​. 4,66,718 പേർ മരിച്ചു. 47,38,545 പേർ രോഗമുക്തി നേടി.

ലോകത്തെ പുതിയ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയ മെക്സിക്കോയിൽ രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്​. 1,75,202 പേർക്കാണ്​ മെക്​സികോയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. 20,781 പേർ രാജ്യത്ത്​ മരിച്ചു.

ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 10,00,000 കടന്നു. 10,70,139 പേർക്കാണ്​ ബ്രസീലിൽ ഇതുവരെ കോവിഡ്​ ബാധിച്ചത്​. മരണസംഖ്യ 50,000കടന്നു. ഒരാഴ്​ചക്കിടെ ബ്രസീലിലെ രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ്​ രേഖപ്പെടുത്തിയത്​.

അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. 23,30,578 പേർക്ക്​ കോവിഡ്​ ബാധിച്ചു. 1,21,980 പേർ അമേരിക്കയിൽ ഇതുവരെ മരിച്ചു. കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ നാലാംസ്​ഥാനത്താണ്​ ഇന്ത്യ. 4,11,727 പേർക്ക്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ചു. 13,227 പേർ മരിക്കുകയും ​ചെയ്​തു. റഷ്യയിൽ 5,76,952 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 8,002 പേർ മരിക്കുകയും ചെയ്​തു.

ലോകം അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ട്രെഡോസ് അദാനം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്ത് വൈറസ് വ്യാപനത്തിന്‍റെ വേഗത വര്‍ധിച്ചിരിക്കുകയാണ്. രാഷ്ട്രങ്ങള്‍ രോഗ വ്യാപന സാധ്യത തടയാന്‍ നടപടി ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ചൈനയില്‍ വീണ്ടും രോഗവ്യാപനം ഉണ്ടായ ബെയ്ജിങ്ങില്‍ സ്ഥിതി നിയന്ത്രണവിധേയമായി. 

Tags:    
News Summary - world covid 19 toll crosses 89 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.