വാഷിങ്ടൺ: ലോകത്താകമാനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിൽ ലോകത്ത് 1,83,000 പേരാണ് കോവിഡ് രോഗികളാകുന്നത്. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഒരു ദിവസത്തെ റോക്കോർഡ് വർധനയാണിത്.
ബ്രസീലിൽ ഒറ്റ ദിവസം 54,771 പേർക്ക് രോഗം ബാധിച്ചു. അമേരിക്കയിൽ 36,617 പേർ രോഗികളായെന്നാണ് കണക്ക്. ഇന്ത്യയിൽ 15,400 പേർക്കും രോഗം ബാധിച്ചു. ഇതോടെ യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം 2,356,657 ആയി. ബ്രസീലിൽ 1,086,990 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
ഇതോടെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണംരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഒരു ദിവസത്തെ റോക്കോർഡ് വർധനയാണിത് 9,050,891 ആയി. 4,841,935 പേർ രോഗ മുക്തരായപ്പോൾ 470,795 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.