ന്യൂയോർക്: ഉത്തര കൊറിയൻ ഭരണകൂടത്തിന് അനുകൂലമായ വിഡിയോകൾ പ്രചരിപ്പിക്കുന്ന രണ്ട് ചാനലുകൾ യൂട്യൂബ് അടച്ചുപൂട്ടി. 20,000 സബ്സ്ക്രൈബർമാരുള്ള സ്റ്റിം കൊറിയാസ്, 18,000 പേർ പിന്തുടരുന്ന ഉറിമിൻസോകിരി എന്നീ യൂട്യൂബ് ചാനലുകളാണ് അടച്ചുപൂട്ടിയത്.
ഉത്തര കൊറിയയുടെ ഒൗദ്യോഗിക വാർത്ത ചാനലിെൻറ ന്യൂസ് ക്ലിപ്പുകളും ഫൂേട്ടജുകളും നൽകിയിരുന്ന രാജ്യത്തെ ഏറ്റവും വലിയ ചാനലുകളാണിത്. മാർഗനിർദേശങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നതിനാലാണ് ചാനലുകൾക്ക് താഴിട്ടതെന്നാണ് യൂട്യൂബിെൻറ സ്ഥിരീകരണം. ദേശീയ സുരക്ഷ മുൻനിർത്തി യൂട്യൂബ് തീരുമാനം പിൻവലിക്കണമെന്ന് ഉത്തര കൊറിയയുടെ സായുധ വിഭാഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.