അഫ്​ഗാനിൽ രാത്രി കർഫ്യൂ; ജാഗ്രത പാലിക്കണമെന്ന്​ പൗരൻമാരോട്​ ഇന്ത്യ

കാബൂൾ: താലിബാ​െൻറ ആക്രമണം തടയുന്നതി​െൻറ ഭാഗമായി അഫ്​ഗാനിസ്​താനിലെ 31 പ്രവിശ്യകളിൽ സർക്കാർ രാത്രി കർഫ്യൂ ഏർപ്പെടുത്തി. കാബൂൾ, പാഞ്ച്​ശിർ,നങ്കാർഹർ എന്നിവയെ കർഫ്യൂവിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

രാത്രി 10 മുതൽ പുലർച്ചെ നാലു മണിവരെയാണ്​ കർഫ്യൂവെന്ന്​ ആഭ്യന്തര മന്ത്രാലയ ഉപ വക്​താവ്​ അഹ്​മദ്​ സിയ സിയ അറിയിച്ചു. അതിനിടെ, യു.എസ്​ സൈനിക പിൻമാറ്റം ആസന്നമായിരിക്കെ താലിബാൻ മുന്നേറ്റം തടയുന്നതിൽ സൈന്യം പരാജയപ്പെടുമെന്ന്​ അഫ്​ഗാൻ എം.പിമാർ അതീവ ആശങ്ക പ്രകടിപ്പിച്ചു. സൈനിക പിൻമാറ്റത്തിനു പകരം സഹായം യു.എസ്​ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

താലിബാ​െൻറ മുന്നേറ്റത്തിൽ ഇന്ത്യയും ആശങ്കയറിയിച്ചിട്ടുണ്ട്​. അഫ്​ഗാനിസ്​താനിൽ താമസിക്കുന്നവരും സന്ദർശനത്തിന്​ എത്തിയവരുമായ പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന്​ ഇന്ത്യ ആവശ്യപ്പെട്ടു. അഫ്​ഗാനിസ്​താനിൽ പുലിസ്​റ്റർ പുരസ്​കാര ജേതാവായ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ദാനിഷ്​ സിദ്ദീഖി കൊല്ലപ്പെട്ടതിനു പിന്നാലെയാണ്​ ഇന്ത്യയുടെ മുന്നറിയിപ്പ്​.

റോഡിലൂടെ യാത്ര ചെയ്യു​േമ്പാൾ താലിബാൻ ലക്ഷ്യം വെക്കുന്ന സൈനിക ദൗത്യസംഘം, സർക്കാർ ഉദ്യോഗസ്​ഥരുടെ ഓഫിസുകൾ, ഇവരുടെ വാഹനങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ,ഷോപ്പിങ്​ കോംപ്ലക്​സുകൾ,റസ്​റ്റാറൻറുകൾ എന്നിവ ഒഴിവാക്കണമെന്നും നിർദേശിച്ചു​. 

Tags:    
News Summary - Amid Taliban Offensive, India's Word Of Caution For Citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.