കുളിക്കാൻ മടിയുള്ളവർക്ക് 'മാതൃകാപുരുഷനാക്കാൻ' ഒരാളിതാ...പേര് അമൗ ഹാജി, തെക്കൻ ഇറാനിലെ ദെജ്ഗാഹ് സ്വദേശി. 87കാരനായ അമൗ ഹാജി കുളിച്ചിട്ട് 67 വർഷം പിന്നിട്ടു. ചാരവും ചെളിയും പുരണ്ട ഇദ്ദേഹത്തെ കണ്ടാൽ ഒരുനിമിഷം പുരാതന മനുഷ്യനാണെന്ന് തോന്നും.
കുളിച്ചാൽ തനിക്ക് രോഗം വരുമെന്നും വൃത്തിയായാൽ തനിക്ക് വ്യാധികൾ പിടിപെടുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. ചത്ത മൃഗങ്ങളുടെ മാംസമാണ് ഇയാളുടെ ഇഷ്ട ഭക്ഷണം. പുകവലിയുണ്ട്, പക്ഷേ പുകയില കൊണ്ടല്ല. മൃഗങ്ങളുടെ മലം പെപ്പിലാക്കി കത്തിച്ച് വലിക്കും.
യുവത്വകാലത്ത് പിടിപെട്ട നിരാശയിൽ നിന്നുമാണ് ഇത്തരമൊരു ജീവിതം ഇയാൾ തെരഞ്ഞെടുത്തത്. തണുപ്പുകാലത്ത് രക്ഷനേടാനായി ഹെൽമറ്റ് ധരിക്കുന്ന ശീലവുമുണ്ട്. സ്വന്തമായി ഒരു കണ്ണാടിയില്ലെങ്കിലും കാറുകളിലെ കണ്ണാടികളിൽ മുഖം നോക്കാറുണ്ട്. മുടി ഒഴിവാക്കുന്നത് തീയിൽ ഉരുകിച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.