ബൈറൂത്: സംഘർഷത്തിന് പരിഹാരം തേടി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പശ്ചിമേഷ്യ പര്യടനം തുടരുന്നതിനിടെ ദക്ഷിണ ലബനാനിൽ ഇസ്രായേൽ വീണ്ടും നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡറടക്കം രണ്ടുപേർ കൊല്ലപ്പെട്ടു.
ഹിസ്ബുല്ല റിദ്വാൻ ഫോഴ്സിന്റെ യൂനിറ്റ് ഉപമേധാവി വിസ്സാം അൽ തവീലാണ് മജ്ദുൽ സലം ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന കാറിനുമേൽ മിസൈൽ പതിക്കുകയായിരുന്നു.
ദിവസങ്ങൾക്കുമുമ്പ് ഹമാസ് നേതാവ് സാലിഹ് അൽ അറൂരിയെ ബൈറൂത്തിൽ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് ഇസ്രായേലിന്റെ വ്യോമ നിരീക്ഷണ കേന്ദ്രത്തിലേക്ക് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ഹിസ്ബുല്ല കമാൻഡറുടെ വധമെന്നാണ് കരുതുന്നത്.
ലബനാനെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല കഴിഞ്ഞയാഴ്ച രണ്ടുതവണ ടി.വി പ്രഭാഷണത്തിൽ മുന്നറിയിപ്പ് നൽകിയത് മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.