പ്യോങ്യാങ്: ചാരഉപഗ്രഹം വിക്ഷേപിക്കാനുള്ള ഉത്തരകൊറിയയുടെ രണ്ടാം ശ്രമവും പരാജയപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാൻ ഉത്തരകൊറിയ ശ്രമമാരംഭിച്ചത്. ഉപഗ്രഹവുമായി ഉത്തരകൊറിയയുടെ റോക്കറ്റ് കുതിച്ചുയർന്നുവെങ്കിലും ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല.
ഒക്ടോബറിൽ വീണ്ടും ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഉത്തരകൊറിയ അറിയിച്ചു. റോക്കറ്റിന്റെ ജ്വലന സംവിധാനത്തിലുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെട്ടാൻ കാരണമെന്ന് ഉത്തരകൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു.
സോഹയിലെ വിക്ഷേപണത്തറയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ 3.50നാണ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയ അറിയിച്ചു. ഉപഗ്രഹവിക്ഷേപണത്തിന് പിന്നാലെ ജപ്പാൻ പൗരൻമാർക്ക് മുന്നറിയിപ്പും നൽകി. 20 മിനിറ്റിന് ശേഷമാണ് ജപ്പാൻ മുന്നറിയിപ്പ് പിൻവലിച്ചത്.
ചാരഉപഗ്രഹം വിക്ഷേപിക്കുന്നത് വഴി രാജ്യത്തിന്റെ സൈനികശേഷി വർധിപ്പിക്കാൻ സാധിക്കുമെന്നാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കണക്ക് കൂട്ടൽ. നേരത്തെ മേയിലായിരുന്നു ആദ്യമായി ഉത്തരകൊറിയ ചാരഉപഗ്രഹം വിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.