ബ്രസീലിയ: കോവിഡ് പ്രതിരോധ വാക്സിൻ വിരുദ്ധ പ്രസ്താവന നടത്തിയ ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൽസനാരോക്കെതിരെ അന്വേഷണം. ബ്രസീലിയൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് വെള്ളിയാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒക്ടോബറിൽ വിവിധ സമൂഹമാധ്യമങ്ങളിലെ ൈലവ് ബ്രോഡ്കാസ്റ്റിനിടെയായിരുന്നു പരാമർശം. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് എയ്ഡ്സ് വരാൻ സാധ്യത കൂടുതലാണെന്നായിരുന്നു പ്രസിഡന്‍റിന്‍റെ വാക്കുകൾ.
നേരത്തേ വാക്സിൻ സ്വീകരിക്കാൻ ബോൽസനാരോ വിസമ്മതിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വാക്സിൻ വിരുദ്ധ പ്രസ്താവനകളിറക്കുകയും ചെയ്തിരുന്നു. ഇതോടെ ഫേസ്ബുക്കും യുട്യൂബും അദ്ദേഹത്തിന് താൽകാലിക വിലക്ക് ഏർപ്പെടുത്തി.
നേരത്തേ സെനറ്റ് ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി കോവിഡ്, പ്രതിരോധം, വാക്സിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബോൽസനാരോ ഒമ്പത് കുറ്റകൃത്യങ്ങൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ കമ്മിറ്റിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അലക്സാഡ്ര ഡി മോറസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒക്ടോബറിൽ കമ്മിറ്റി 1300 പേജ് വരുന്ന റിപ്പോർട്ട് ബ്രസീൽ പ്രോസിക്യൂട്ടർ ജനറലിന് കൈമാറിയിരുന്നു. എന്നാൽ, ബോൽസനാരോക്കെതിരെ കാര്യമായ നടപടികൾ സ്വീകരിക്കില്ലെന്നാണ് ഉയരുന്ന വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.