ഐക്യരാഷ്ട്രസഭ: അഞ്ചുവർഷ കാലാവധിയുള്ള യു.എൻ സെക്രട്ടറി ജനറൽ പദവിയിൽ രണ്ടാമൂഴം തേടി അേൻറാണിയോ ഗുട്ടെറസ്.
രണ്ടാമതും പദവിയിലെത്താൻ താൽപര്യമുണ്ടോയെന്ന് യു.എൻ ജനറൽ അസംബ്ലി പ്രസിഡൻറ് വോൾകൻ ബോസ്കിർ വെള്ളിയാഴ്ച അദ്ദേഹത്തോട് ചോദിച്ചിരുന്നു.
അംഗരാജ്യങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ താൻ സന്നദ്ധമാണെന്ന് ഗുട്ടെറസ് മറുപടി നൽകിയതായി യു.എൻ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു. ഇക്കാര്യമറിയിച്ച് സുരക്ഷ സമിതി പ്രസിഡൻറിനും അദ്ദേഹം കത്തയച്ചതായി വക്താവ് പറഞ്ഞു.
അംഗരാജ്യങ്ങളുടെ പിന്തുണ ലഭിക്കുകയും രക്ഷാസമിതി അംഗങ്ങളിലാരും വീറ്റോ ചെയ്യാതിരിക്കുകയുമാണെങ്കിൽ സെക്രട്ടറി ജനറലിന് രണ്ടാമൂഴത്തിന് അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.