സാൻഫ്രാൻസിസ്കോ: ഐഫോൺ നിർമ്മാണ കമ്പനിയായ 'ആപ്പിൾ' കമ്പനിക്കുവേണ്ടി ജോലി നോക്കവെ തങ്ങളുടെ ലൈംഗിക പീഡന പരാതികൾ കമ്പനി അവഗണിച്ചതായി ഒരു ഡസനിലേറെ വനിത ജീവനക്കാർ വെളിപ്പെടുത്തിയതായി ഫിനാൻഷ്യൽ ടൈംസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ലൈംഗിക ദുരുപയോഗ പരാതികൾ കമ്പനി തെറ്റായി കൈകാര്യം ചെയ്തതായി മുൻ ജീവനക്കാർ കൂടിയായ സ്ത്രീകൾ ആരോപിച്ചു. പരാതി ഉന്നയിച്ചതിനെ തുടർന്ന് സ്ഥാപനത്തിൽ തങ്ങൾ പ്രതികാര നടപടികൾക്ക് വിധേയരാകുകയും കമ്പനിയിൽ നിന്ന് നിരാശാജനകമോ പ്രതികൂലമോ ആയ പ്രതികരണം ലഭിച്ചതായും അവർ വെളിപ്പെടുത്തി.
സ്ത്രീകളുടെ വെളിപ്പെടുത്തലിനോട് ആപ്പിൾ ഉടൻ മറുപടി നൽകിയില്ലെന്നും എന്നാൽ മോശം പെരുമാറ്റ പരാതികൾ അന്വേഷിക്കാൻ തങ്ങൾ കഠിനമായി പരിശ്രമിക്കുന്നുവെന്നും പരിശീലന പ്രക്രിയകളിൽ മാറ്റങ്ങൾ വരുത്തുമെന്നും പ്രതികരിച്ചതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.