ബ്യൂണസ് ഐറിസ്: 'ഹവർ ഓഫ് ഫർണസ്' എന്ന ഒറ്റച്ചിത്രം കൊണ്ട് എണ്ണമറ്റ പുരസ്കാരങ്ങളും ഒപ്പം ലോകത്തിെൻറ മനസ്സും കീഴടക്കിയ അർജൻറീനയുടെ സിനിമ ഇതിഹാസം ഫെർണാണ്ടോ സൊളാനസ് കോവിഡ് ബാധിച്ച് മരിച്ചു.
ആദ്യം സിനിമയിലും പിന്നീട് രാഷ്ട്രീയത്തിലും പകരംവെക്കാനാകാത്ത സാന്നിധ്യമായി, അർജൻറീന ഏറ്റവും കൂടുതൽ ആദരിക്കുന്ന വ്യക്തിത്വങ്ങളിലൊരാളായി മാറിയ സൊളാനസ് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 84 വയസ്സായിരുന്നു. 1936ൽ അർജൻറീന തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ ജനിച്ച സൊളാനസിെൻറ സിനിമ 'ഹവർ ഓഫ് ഫർണസ്' (1967) അംഗീകാരങ്ങൾ വാരിക്കൂട്ടി.
'സൂർ', 'ടാംഗോസ്- എക്സൈൽ ഓഫ് ഗ്രേഡൽ, ദി ജേണി എന്നിവയും ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയം പ്രമേയമാക്കിയ സിനിമകൾക്കു പിന്നാലെ രാഷ്ട്രീയത്തിലും കൈവെച്ച അദ്ദേഹം ബ്യൂണസ് ഐറിസ് സെനറ്ററായും തിളങ്ങി. ഇടതുപക്ഷ കക്ഷിയായ പ്രോയെക്റ്റോ സൂറിെൻറ നേതാവുമായിരുന്നു. അന്തരിക്കുേമ്പാൾ യുനെസ്കോയിലെ രാജ്യത്തിെൻറ അംബാസഡറായിരുന്നു. 2019ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് ൈടം അച്ചീവ്മെൻറ് പുരസ്കാരം സൊളാനസിനായിരുന്നു.
നേരിട്ടെത്തിയാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങിയത്. കോവിഡ് ബാധിച്ചതായി കഴിഞ്ഞ മാസം 16നാണ് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.