ബെയ്ജിങ്: കൊറോണ വൈറസ് ലേകാെമമ്പാടും പടർന്നുപിടിക്കുന്നതിനിടെ ചൈനയിൽ നിന്നും ഒരു സന്തോഷവാർത്ത. കൊറ ോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നൂറുവയസുകാരൻ പൂർണമായും സുഖം പ്രാപിച്ച് ആശുപത്രിവിട്ടു. കഴിഞ്ഞ മാസം ആയിരുന്നു ഇദ്ദേഹത്തിെൻറ 100ാം ജന്മദിനം.
ഫെബ്രുവരി 24നാണ് ഹുബൈയിലെ മെറ്റേണിറ്റി ആൻഡ് ചൈൽഡ് ഹെൽത്ത് കെയർ ആശുപത്രിയിൽ കൊറോണ ബാധയെ തുടർന്ന് പ്രവേശിപ്പിച്ചത്. വൈറസ് ബാധക്ക് പുറമെ അൾഷിമേഴ്സ്, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയരോഗം തുടങ്ങിയവയും ഇദ്ദേഹത്തിനുണ്ടായിരുന്നു.
മറ്റു രോഗികളെക്കാൾ േവഗം ഇദ്ദേഹം കൊറോണ വൈറസിൽനിന്നും സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. 80 ഓളം േപർക്കൊപ്പമാണ് ഈ വയോധികനും ആശുപത്രിവിട്ടത്.
കോവിഡ് 19 പ്രായമായവരിലും അസുഖബാധിതരിലും ഭേദമാകാൻ പ്രയാസമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചൈനയിൽ മാത്രം ഇതുവരെ 80,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3000ത്തോളം പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.