പെഷാവർ: പാകിസ്താനിലെ പ്രശ്നബാധിത മേഖലയായ ഖൈബർ പഖ്തൂഖ്വയിലെ തിരക്കേറിയ മാർക്കറ്റിൽ ശക്തമായ സ്ഫോടനം. കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റിനു നേരെ ആക്രമണം നടന്നതിനു പിന്നാലെയാണിത്. സ്ഫോടനത്തിൽ കുട്ടികളുൾപ്പെടെ 32 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശിയ ആരാധനാലയത്തിനു സമീപത്താണ് സ്ഫോടനം നടന്നത്. ആളുകൾ സാധനങ്ങൾ വാങ്ങാൻ ചന്തയിലെത്തിയ സമയത്തായിരുന്നു സംഭവം. ബൈക്കിൽ കെട്ടിവെച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരിൽ കൂടുതലും ശിയമുസ്ലിംകളാണ്. മേഖലയിൽ ശിയാക്കൾക്കെതിരെ മുമ്പും ആക്രമണം നടന്നിട്ടുണ്ട്.
സ്ഫോടനത്തെ കുറിച്ച് അന്വേഷണം തുടങ്ങി. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ പാക് മനുഷ്യാവകാശ മന്ത്രി ശീരീൻ മസാരി അപലപിച്ചു. അഫ്ഗാനിസ്താനിൽ തീവ്രവാദികളെ ഇല്ലാതാക്കാൻ യു.എസിന് കഴിയാത്തതിനാലാണ് പാകിസ്താനിൽ സ്ഫോടനമുണ്ടായതെന്നും അവർ പറഞ്ഞു. സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. താലിബാന് സ്വാധീനമുള്ള മേഖലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.