അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ ഒമ്പതുപേര്‍ക്ക് പരിക്ക്


കാബൂള്‍: കിഴക്കന്‍ അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ ആറു പൊലീസുകാരുള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പരിക്ക്. സുര്‍ക് റുദിലെ നംഗാര്‍ഹര്‍ പ്രവിശ്യയിലെ പൊലീസ് ആസ്ഥാനം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് പ്രവിശ്യാഗവര്‍ണറുടെ വക്താവ് അറിയിച്ചു.  മേഖലയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ അധീനമേഖലയാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.