ട്രംപിന്‍െറ പ്രസ്താവന കൂടുതല്‍ പേരെ തീവ്രവാദത്തിലേക്ക് തള്ളിവിടും –മലാല

പെഷാവര്‍: അമേരിക്കയിലേക്ക് മുസ്ലിംകളെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായി തടയണമെന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രസ്താവന വിദ്വേഷം നിറഞ്ഞുനില്‍ക്കുന്നതാണെന്ന് പാകിസ്താനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ പുരസ്കാര ജേതാവുമായ മലാല യൂസുഫ് സായ്. വര്‍ഗീയതയുടെ വിഷം പുരണ്ട ഇത്തരം പ്രസ്താവനകള്‍ കൂടുതല്‍ പേരെ തീവ്രവാദത്തിലേക്ക് തള്ളിവിടുമെന്നും മലാല കുറ്റപ്പെടുത്തി.
പെഷാവര്‍ സൈനിക സ്കൂളിലെ ഭീകരാക്രമണത്തിന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ട്രംപിന്‍െറ മുസ്ലിം വിരുദ്ധ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും സമൂഹത്തോട് പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്താണ് പറയാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. തീവ്രവാദത്തെ തടയുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ മുസ്ലിം ജനതയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കരുത്. അത് തീവ്രവാദത്തെ ഇല്ലാതാക്കില്ല. കൂടുതല്‍ പേരെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയേ ഉള്ളൂ. 2012ല്‍ മലാലയും താലിബാന്‍ ആക്രമണത്തിനിരയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.