സൂചിക്ക് അഭിനന്ദനപ്രവാഹം: അധികാരം കൈമാറാന്‍ ഒരുക്കമെന്ന് സൈന്യം

യാംഗോന്‍: മ്യാന്മര്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും ഒൗദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം അധികാരം കൈമാറാന്‍ ഒരുക്കമാണെന്നും സൈന്യം വ്യക്തമാക്കി.  കഴിഞ്ഞ ദിവസം ദേശീയ അനുരഞ്ജന ശ്രമങ്ങള്‍ക്കായി സൈനികനേതാക്കളെ  സൂചി ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു.
അധികാര കൈമാറ്റത്തെ കുറിച്ചാണ് സൂചി സൈനിക മേധാവികള്‍ക്കു നല്‍കിയ കത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയത്. ചരിത്ര വിജയത്തിന് ജനാധിപത്യവാദിയും നൊബേല്‍ സമ്മാന ജേതാവുമായ ഓങ്സാന്‍ സൂചിക്ക് സൈനിക മേധാവികളില്‍നിന്ന് അഭിനന്ദനപ്രവാഹം. തെരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്ന എന്‍.എല്‍.ഡിയെ അഭിനന്ദിക്കുന്നതായി സൈനിക കമാന്‍ഡര്‍ മിണ്‍ ഓങ് ഹ്ലൈങ് പ്രസ്താവനയില്‍ അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാറുമായി എല്ലാ തരത്തിലും സഹകരിക്കും.  തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും അധികാരം കൈമാറാന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.  
നേരത്തെ സൂചിയെ പ്രസിഡന്‍റ് തൈന്‍ സൈന്‍ അഭിനന്ദിച്ചിരുന്നു. അതേസമയം, വിജയത്തില്‍ മതിമറക്കരുതെന്ന് സൂചി അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. ആഘോഷം സമാധാനപൂര്‍വം നടത്താനായിരുന്നു നിര്‍ദേശം. 25 വര്‍ഷത്തിനുശേഷം രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിയതില്‍ തൈന്‍ സൈനിനെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂചിയെ അഭിനന്ദിച്ചു.  
അധോസഭയില്‍ 243 സീറ്റുകളും ഉപരിസഭയില്‍ 83 സീറ്റുകളും സ്വന്തമാക്കിയാണ് എന്‍.എല്‍.ഡി മുന്നേറുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.