മനില: പാരിസ് ഭീകരാക്രമണത്തിനു പിന്നില്‍ ഐ.എസ് ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ തീവ്രവാദത്തിനെതിരെ പോരാട്ടം ശക്തമാക്കണമെന്ന് മനിലയില്‍ ചേര്‍ന്ന ഏഷ്യ-പസഫിക് നേതാക്കളുടെ സമ്മേളനം ആവശ്യപ്പെട്ടു.
21 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. റഷ്യയും ഫ്രാന്‍സും ലബനാനും ഐ.എസ് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നു. രാജ്യത്തിന്‍െറ സാമ്പത്തികവ്യവസ്ഥയെ തകര്‍ക്കുന്ന തീവ്രവാദത്തിനെതിരെ യു.എസ് പ്രസിഡന്‍റ് ഒബാമയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടുന്ന രാഷ്ട്രനേതാക്കള്‍ സന്ധിയില്ലാസമരം പ്രഖ്യാപിച്ചു. തീവ്രവാദം പൊതുശത്രുവാണെന്ന് ഷി ജിന്‍പിങ് വ്യക്തമാക്കി.
ഐ.എസിന്‍െറ വളര്‍ച്ചയില്‍ ഒബാമയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ആശങ്ക പ്രകടിപ്പിച്ചു. സമ്മേളനത്തില്‍ തീവ്രവാദത്തിനൊപ്പം ദക്ഷിണചൈനാ കടലില്‍ യു.എസിന്‍െറ പ്രകോപനവും വിഷയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.