അഴിമതിയും അച്ചടക്കരാഹിത്യവും പൊറുപ്പിക്കില്ളെന്ന് സൂചി

യാംഗോന്‍: അച്ചടക്കരാഹിത്യവും  അഴിമതിയും വെച്ചുപൊറുപ്പിക്കില്ളെന്ന് ജനാധിപത്യവാദിയും നൊബേല്‍ സമ്മാനജേതാവുമായ ഓങ്സാന്‍ സൂചി പാര്‍ട്ടി എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച വിളിച്ചുചേര്‍ത്ത പാര്‍ട്ടി യോഗത്തിലാണ് സൂചിയുടെ നിര്‍ദേശം. പാര്‍ട്ടി അംഗങ്ങള്‍ ഐക്യം കാത്തുസൂക്ഷിക്കണമെന്നും അച്ചടക്കം ലംഘിച്ചാല്‍ ശിക്ഷിക്കുമെന്നും സൂചി പറഞ്ഞു.  തുടക്കക്കാരായ എം.പിമാര്‍ അധികാരഘടനയും നയരൂപവത്കരണവും സംബന്ധിച്ച് എല്ലാ കാര്യങ്ങളും അംഗങ്ങള്‍ സ്വായത്തമാക്കണമെന്നും സൂചി നിര്‍ദേശം നല്‍കി. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത തടയുകയാണ് സൂചിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്‍െറ ദരിദ്ര്യാവസ്ഥ കണക്കിലെടുത്ത് പാര്‍ട്ടി എം.പിമാരുടെ ശമ്പളം 25 ശതമാനം കുറക്കാനും സാധ്യതയുണ്ട്. നവംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭുരിപക്ഷത്തോടെ സൂചിയുടെ  നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി വിജയിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.