ടോക്യോ: ശക്തമായ രണ്ടു വന്‍ ഭൂചലനങ്ങള്‍ക്കു പിറകെ തുടര്‍ചലന ഭീഷണി മുള്‍മുനയിലാക്കിയ ജപ്പാനില്‍ രണ്ടരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 24 മണിക്കൂര്‍ ഇടവിട്ട് രണ്ടു വന്‍ ഭൂചലനങ്ങളുണ്ടായ ക്യൂഷു ദ്വീപിലാണ് കുടിയൊഴിപ്പിക്കല്‍. വ്യാഴം, ശനി ദിവസങ്ങളില്‍ നടന്ന ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 41 ആയിട്ടുണ്ട്. സോണി, ഹോണ്ട ഉള്‍പ്പെടെ ബഹുരാഷ്ട്ര ഭീമന്മാര്‍ ഉല്‍പാദനം നിര്‍ത്തിവെച്ചത് പുനരാരംഭിക്കാനായിട്ടില്ല. പലയിടത്തും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യാഴാഴ്ച നടന്ന ആദ്യ ഭൂകമ്പത്തിലാണ് ആള്‍നാശം ഏറെയും.
ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ച്ചയായി ചെറിയ ചലനങ്ങള്‍ ഇപ്പോഴും പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് തിരിച്ചുവന്നിട്ടില്ല. ജപ്പാനില്‍ സമീപകാലത്തെങ്ങും ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പ്രദേശത്താണ് ഇത്തവണ ദുരന്തമത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.