ഡമസ്കസ്: സിറിയയിലേക്ക് കരസേനയെ അയക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ തള്ളിക്കളഞ്ഞു.
സൈനിക നടപടികള്‍ കൊണ്ടു മാത്രം സിറിയയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ളെന്നും ഒബാമ ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ പുറത്താക്കാന്‍ ബ്രിട്ടനും യു.എസും സിറിയയിലേക്ക് കരസേനയെ അയച്ചാല്‍ വലിയൊരു അബദ്ധമായിത്തീരുമെന്നും അദ്ദേഹം ബി.ബി.ബിസിയോടു പറഞ്ഞു. തന്‍െറ കാലാവധി കഴിയുന്നതിനു മുമ്പ് ഐ.എസിനെ ഉന്മൂലനംചെയ്യാന്‍ കഴിയുമെന്ന് വിചാരിക്കുന്നില്ല. സിറിയയിലെ സ്ഥിതി ഹൃദയഭേദകമാണ്.
സങ്കീര്‍ണമായ അവിടെ പ്രശ്നപരിഹാരത്തിന് ഒറ്റമൂലിയുണ്ടെന്നു കരുതുന്നില്ളെന്നും ഒബാമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.