ന്യൂയോര്‍ക്ക്: യു.എസില്‍ ഒമ്പതുവയസുകാരിയായ ഇന്ത്യന്‍പെണ്‍കുട്ടി ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍. അഷ്ദീപ് കൗറിനെയാണ് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അപ്പാര്‍ട്മെന്‍്റിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. അഷ്ദീപിന്‍്റെ രണ്ടാനമ്മ അര്‍ജുന്‍ സാംദി പര്‍ദാസാണ് അറസ്റ്റിലായത്.
പൊലീസ് അന്വേഷണത്തില്‍ സാംദി പര്‍ദാസ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടത്തെുകയായിരുന്നു. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനു പൊലീസ് കേസെടുത്തു. സംഭവത്തിനുപിന്നാലെ ഒളിവില്‍ പോയ സാംദിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
അഷ്ദീപിനെയും കൂട്ടി സാംദി കുളിമുറിയിലേക്കു പോകുന്നതു കണ്ടതായി ഇവരുടെ അപ്പാര്‍ട്മെന്‍്റിലെ താമസക്കാരിലൊരാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുളിമുറിയില്‍ നിന്ന് സാംദി മാത്രം പുറത്തുവരികയും അഷ്ദീപ് കുളിക്കുകയാണെന്ന് പറഞ്ഞ് പുറത്തുപോവകുകയും ചെയ്യുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പെണ്‍കുട്ടി കാണാത്തതിനെ തുടര്‍ന്ന് കുളിമുറിയില്‍ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്തെിയത്.
മൂന്നുമാസം മുന്‍പാണ് അഷ്ദീപ് ഇന്ത്യയില്‍നിന്നു ന്യൂയോര്‍ക്കില്‍ പിതാവ് സുഖ്ജിന്ദര്‍ സിങ്ങിന്‍്റെ അടുത്തത്തെിയത്. അഷ്ദീപിന്‍്റെ അമ്മയുമായി വേര്‍പിരിഞ്ഞശേഷം സുഖ്ജിന്ദര്‍ സാംദിയെ വിവാഹം കഴിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.