വിവാഹച്ചടങ്ങ് സ്ഫോടനത്തിന് പിന്നില്‍ കുട്ടിച്ചാവേറെന്ന പ്രസ്താവന തുര്‍ക്കി പിന്‍വലിച്ചു

അങ്കാറ: ഗാസിയാന്‍ തെപില്‍ വിവാഹച്ചടങ്ങിനിടെ നടന്ന സ്ഫോടനത്തിനു പിന്നില്‍ കുട്ടിച്ചാവേറാണെന്ന പ്രസ്താവന തുര്‍ക്കി പിന്‍വലിച്ചു. 54 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കുട്ടിച്ചാവേറാണോയെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ളെന്ന് പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം വ്യക്തമാക്കി. നേരത്തേ ഐ.എസ് കുട്ടിച്ചാവേറെന്നായിരുന്നു വിവരം ലഭിച്ചത്. നിര്‍ഭാഗ്യവശാല്‍ അത് തെറ്റിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

ആക്രമണത്തിന്‍െറ സൂത്രധാരന്‍ ഐ.എസ് കുട്ടിച്ചാവേറാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു വിരുദ്ധമായാണ് യില്‍ദിരിമിന്‍െറ പ്രസ്താവന. എന്തു തെളിവുകളുടെ അടിസ്ഥാനത്തിലാണ് യില്‍ദിരിം ഉര്‍ദുഗാനെ ഖണ്ഡിച്ച് മുന്നോട്ടുവന്നതെന്ന് വ്യക്തമല്ല. ആക്രമണശേഷം രണ്ടു യുവാക്കള്‍ വാഹനത്തില്‍ രക്ഷപ്പെട്ടതായി ഹുര്‍രിയത്ത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഫോടനം നടന്ന മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.