ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ

പോങ്യാങ്: യു.എന്‍ ഉപരോധം മറികടന്ന് വീണ്ടും ഉത്തരകൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണം. അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന കെ.എന്‍ 11 എന്ന ബാലിസ്റ്റിക് മിസൈലിന്‍റെ പരീക്ഷണമാണ് നടന്നത്.
ബുധനാഴ്ച രാവിലെ സിപോ പ്രവിശ്യാ തീരത്തുനിന്ന് 500 കിലോമീറ്റര്‍ അകലെ ജപ്പാന്‍ കടലിനടിയിലാണ് പരീക്ഷണം നടന്നത്. ദക്ഷിണകൊറിയയും യു.എസുമായുള്ള വാര്‍ഷിക സേനാ അഭ്യാസത്തിന്‍റെ രണ്ടാം ദിനമാണ് മിസൈല്‍ പരീക്ഷണം.

പരീക്ഷം വിജയകരമായിരുന്നുവെന്ന്  ഉത്തരകൊറിയന്‍ അധികൃതര്‍അറിയിച്ചു. പരീക്ഷണ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. രാജ്യാന്തര നിയമങ്ങളെ വെല്ലുവിളിച്ചത് ഈവര്‍ഷം രണ്ടുതവണയാണ്  ഉത്തരകൊറിയ ഭൂഖണ്ഡാന്തര ആണവ മിസൈലുകള്‍ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ നീക്കത്തിനെതിരെ മേഖലയില്‍ മിസൈല്‍ വേധ സംവിധാനം സ്ഥാപിക്കുമെന്ന് പെന്‍്റഗണ്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ വടക്കന്‍ കൊറിയ വിക്ഷേപിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണം അത്യന്തം വിനാശകാരികളായ സ്കഡ് മിസൈലുകളായിരുന്നു.

ആണവായുധങ്ങളുടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഉത്തരകൊറിയയില്‍ നിന്ന് ദക്ഷിണ കൊറിയയെയും  ആ രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കാനാണു ദക്ഷിണ കൊറിയയോടൊപ്പം മിസൈല്‍വേധ സംവിധാനത്തില്‍ പങ്കാളിയാകുന്നതെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.