നേപ്പാളിൽ ബസ്​ മറിഞ്ഞ്​ 20 മരണം

കാഠ്​മണ്ഡു: നേപ്പാളിൽ ബസ്​ മറിഞ്ഞ്​ 20 പേർ മരിച്ചു. 17 പേർക്ക്​ പരിക്കേറ്റു. കാഠ്മണ്ഡുവിൽ നിന്നും 120 കിലോമീറ്റർ അകലെയുള്ള ചാന്ദിബഞ്ച്​യാംഗിലാണ്​ അപകടം. 100 മീറ്റർ താഴ്​ച്ചയിലുള്ള ത്രിശൂലി നദിയിലേക്ക്​ ബസ് മറിയുകയായിരുന്നു. റോഡി​​െൻറ ​ശോച്യാവസ്​ഥയാണ്​ അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും നാട്ടുകാരും ചേർന്ന്​ രക്ഷാപ്രവർത്തനം നടത്തുകയാണ്. കഴിഞ്ഞ മാസം നേപ്പാളിൽ വെച്ചുണ്ടായ ബസ് അപകടത്തിൽ 33  പേർ മരിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.