റാമല്ല: അനുരഞ്ജനത്തിന്‍െറ വഴിതേടി ഫലസ്തീനി സംഘടനകളായ ഹമാസും ഫതഹും അടുത്തയാഴ്ച ദോഹയില്‍ കൂടിക്കാഴ്ച നടത്തും. തുര്‍ക്കിയിലും ഖത്തറിലും അടുത്തിടെ നടന്ന അനൗദ്യോഗിക കൂടിക്കാഴ്ചകളുടെ തുടര്‍ച്ചയായാണ് ശനിയാഴ്ച ഇരു സംഘടനകളുടെയും നേതാക്കള്‍ ദോഹയില്‍ ചര്‍ച്ചക്കത്തെുന്നത്. ഫതഹിനെ പ്രതിനിധാനം ചെയ്ത് അസ്സാം അല്‍അഹ്മദ്, സഖര്‍ ബിസിസു എന്നിവരും ഹമാസ് പ്രതിനിധിയായി മൂസാ അബൂ മര്‍സൂഖും പങ്കെടുക്കും. ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും ഹമാസ് രാഷ്ട്രീയ മേധാവി ഖാലിദ് മിശ്അലും തമ്മില്‍ രണ്ടാം വട്ട സംഭാഷണത്തിന്‍െറ മുന്നോടിയായാണ് ചര്‍ച്ചയെന്ന് ഫതഹ് വക്താവ് ജമാല്‍ മുഹസ്സന്‍ പറഞ്ഞു. വിയോജിപ്പുകള്‍ മാറ്റിവെച്ച് 2014ല്‍ ഇരുവിഭാഗവും ചേര്‍ന്ന് ഐക്യ സര്‍ക്കാറിന് രൂപം നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. പുതിയ നിയമസഭ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകള്‍ നടത്താനുളള ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് തീരുമാനമായിരുന്നത്. മഹ്മൂദ് അബ്ബാസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിലവില്‍വന്നെങ്കിലും ഗസ്സയിലെ അധികാര വിഭജനവുമായി ബന്ധപ്പെട്ട വിയോജിപ്പുകള്‍ ഇരുവിഭാഗത്തെയും പരസ്പരം അകറ്റിയ സാഹചര്യത്തിലാണ് ചര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.