തെഹ്റാന്‍: ഇറാനിലെ വിപ്ളവത്തിന്‍െറ ഭാഷ മാറേണ്ടത് അനിവാര്യമാണെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി. ഇപ്പോഴത് അനുരഞ്ജനവും പങ്കാളിത്തവും പ്രാദേശിക ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പ്രദര്‍ശിപ്പിക്കലുമായി മാറിയിരിക്കുകയാണെന്നും ഇറാന്‍ വിപ്ളവത്തിന്‍െറ 37ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഇറാന്‍ വിപ്ളവം ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതല്ല, മുഴുവന്‍ ജനതയുടെയും പൊതുസ്വത്താണ്. എന്നാല്‍ ചില കക്ഷികള്‍ അത് സ്വത്തായിട്ടാണ് കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാനില്‍ ഈ മാസം 26ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ശൂറാ കൗണ്‍സിലിലേക്കും കൗണ്‍സില്‍ ഓഫ് എക്സ്പേര്‍ട്ടിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് ഫെബ്രുവരിയില്‍ നടക്കുന്നത്. ഫെബ്രുവരി ഒന്നിനും പതിനൊന്നിനും ഇടയിലുള്ള ദിവസങ്ങളിലാണ് ഇറാന്‍ വിപ്ളവത്തിന്‍െറ വാര്‍ഷികം ആഘോഷിക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.