ഷെയ്ന്‍ വോണിന് അനാക്കോണ്ടയുടെ കടി

സിഡ്നി: ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാരെ ബോള്‍ കൊണ്ട് അടിയറവു പറയിപ്പിച്ച ഷെയ്ന്‍ വോണിന് അനാക്കോണ്ടയുടെ വക കടി. ഐ ആം സെലിബ്രിറ്റി, ഗെറ്റിങ് ഒൗട്ട് ഓഫ് മി എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടയിലാണ് മുന്‍ ലെഗ് സ്പിന്നറിന്‍െ തലയില്‍ കുഞ്ഞന്‍ അനാക്കോണ്ടയുടെ കടിയേറ്റത്. ‘പിന്‍ ഭാഗത്ത് 100 പല്ലുകളുള്ള പാമ്പിന്‍െറ കടിയേറ്റപ്പോള്‍ മൂര്‍ച്ചയുള്ള നൂറു ആണി കൊണ്ടതായാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. വിഷമില്ളെങ്കിലും അപകടകാരിയായ പാമ്പ് ആയിരുന്നു’ നെറ്റ്വര്‍ക്ക് ടെന്‍ വക്താവ് ന്യൂസ്.കോം.എയു വെബ്സൈറ്റിനോടു പറഞ്ഞു.

കടിയേറ്റ ഭാഗത്ത്  ചെറിയ അടയാളങ്ങള്‍  കാണപ്പെടുകയും ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. പാമ്പുകളെ വലിയ ഭയമാണെങ്കിലും അദ്ദേഹം അത് രഹസ്യമാക്കി വെച്ചില്ലെന്നും ഷൂട്ടിങ് തുടര്‍ന്നെന്നും പരിപാടിയുടെ പ്രൊഡ്യൂസര്‍ സ്റ്റീഫന്‍ ടെയ്റ്റ് പറഞ്ഞു. ടെസ്റ്റില്‍ 708 വിക്കറ്റും 3,000ത്തിലേറെ റണ്‍സും എടുത്ത ഷെയ്ന്‍ വോണ്‍ എക്കാലത്തെയും മികച്ച  കളിക്കാരനായിട്ടാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.