ബൈറൂത്: ലബനീസ് നിയമമന്ത്രി അഷ്റഫ് രിഫി രാജിവെച്ചു. സിറിയയിലേക്ക് സ്ഫോടകവസ്തുക്കള്‍ കടത്തിയ മുന്‍ മന്ത്രിയെ തടവില്‍നിന്ന് മോചിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധിച്ചാണ് രാജി. വിമതസംഘടനയായ ഹിസ്ബുല്ലയുമായി ധാരണയിലത്തൊത്തതുമൂലം രാജ്യത്ത് 21 മാസമായി പ്രസിഡന്‍റില്ലാതെയാണ് ഭരണം നടക്കുന്നത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിലാണ് അഭിപ്രായ ഐക്യത്തിലത്തൊന്‍ കഴിയാത്തത്. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയില്‍ എതിരാളികളായ ഹിസ്ബുല്ലയെ രിഫി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.