ഫണ്ട് തിരിമറി: നെതന്യാഹുവിന്‍െറ ഭാര്യ കുരുക്കില്‍

ജറൂസലം: പൊതുഫണ്ട് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ ഭാര്യയെ പൊലീസ് ചോദ്യംചെയ്തു. കിഴക്കന്‍ തെല്‍അവീവിലെ ലോദ് നഗരത്തില്‍വെച്ചാണ് ഇസ്രായേല്‍ പൊലീസ് സാറ നെതന്യാഹുവിനെ ചോദ്യംചെയ്തത്. പൊതുഫണ്ട് ദുരുപയോഗം ചെയ്ത് സാറ വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ അടക്കം വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. നികുതിപ്പണം അസുഖബാധിതനായി കിടന്ന പിതാവിന്‍െറ ചികിത്സക്ക് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. പിതാവ് പിന്നീട് മരിച്ചു. പൊതുഖജനാവില്‍നിന്ന് ഇപ്രകാരം നല്ളൊരു സംഖ്യ ദമ്പതികള്‍ ഊറ്റിയെടുത്തതായും ആരോപണമുണ്ട്. തന്‍െറ വളര്‍ത്തുനായക്ക് ഭക്ഷണത്തിന് ഫണ്ട് അനുവദിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞയാഴ്ച ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിശിഷ്ടാതിഥികളെ നായ കടിച്ച സംഭവവും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ആഡംബരജീവിതവും അമിതമായി പണം  ദുരുപയോഗം ചെയ്യുന്നതിനും നെതന്യാഹുവിനെതിരെ അന്വേഷണമാവശ്യപ്പെട്ട് എതിരാളികള്‍  രംഗത്തുവന്നിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ച നെതന്യാഹു രാഷ്ട്രീയ എതിരാളികളുടെ ഗൂഢനീക്കത്തിന്‍െറ ഭാഗമായാണിതെന്ന് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.