അഫ്ഗാനിലെ പാക് കോണ്‍സുലേറ്റില്‍ ചാവേറാക്രമണം; ഏഴു മരണം


കാബൂള്‍: കിഴക്കന്‍ അഫ്ഗാനിലെ  പാകിസ്താന്‍ കോണ്‍സുലേറ്റില്‍ ചാവേറാക്രമണത്തില്‍ ഏഴു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തരമന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു.  ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.  അഫ്ഗാനിലെ പാക് എംബസിക്കു നേരെ ഇത്തരത്തില്‍ ആക്രമണം ആദ്യമായാണെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സമീപത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റും സ്കൂളുകളും ആശുപത്രികളും അടച്ചു. ആക്രമണത്തില്‍ പാക് വിദേശകാര്യമന്ത്രാലയം അപലപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.