വാഷിംങ്ടണ്‍: ഇറാനെതിരായ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കാറായിട്ടിെല്ലന്ന് അമേരിക്ക. ആണവ ഉടമ്പടിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇറാന്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്തുന്നതു വരെ ഉപരോധം തുടരും. ആണവ പദ്ധതി വെട്ടിക്കുറക്കുന്നതില്‍ ഇറാന്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. എന്നാല്‍, ആണവ നിര്‍മാര്‍ജനത്തിനുള്ള വിവിധ ഘട്ടങ്ങള്‍ ഇറാന്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്താവ് ജോസ് ഏണസ്റ്റ് വെള്ളിയാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞു. ആണവ റിയാക്ടറുകള്‍ പുര്‍ണ്ണമായി പരിശോധിക്കാന്‍ അന്താരാഷ്ട്ര ആണവ ഏജന്‍സിയെ ഇറാന്‍ അനുവദിക്കുന്നിെല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ആണവ ഉപരോധത്തെ തുടര്‍ന്ന് വിദേശ ബാങ്കുകള്‍ മരവിപ്പിച്ച ഇറാന്‍റെ ആയിരം കോടി ഡോളര്‍, ഉപരോധം നീക്കുക വഴി തിരികെ ലഭിക്കുമെന്ന് ഇറാനും പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ഇറാന്‍ വിദേശകാര്യ മന്ത്രിയേയും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവിയേയും കാണുമെന്നും വാഷിംങ്ടണ്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.