ഇന്ത്യ എതിര്‍ത്താലും എഫ്-16 വിമാനങ്ങള്‍ യു.എസ് കൈമാറുമെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യ തടസ്സങ്ങള്‍ നിരത്തിയാലും എട്ട് എഫ്-16 യുദ്ധ വിമാനങ്ങള്‍ കൈമാറാനുള്ള കരാറുമായി അമേരിക്ക മുന്നോട്ടുപോകുമെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ യൂസുഫ്.
ഇന്ത്യ മാത്രമല്ല, യു.എസിലെ മുന്‍ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനിയും കരാര്‍ റദ്ദാക്കാന്‍ ശ്രമം തുടരുന്നതായും അദ്ദേഹം ആരോപിച്ചു.
റിപ്പബ്ളിക്കന്‍ കക്ഷിക്ക് നിയന്ത്രണമുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് പാകിസ്താനുമായുള്ള യുദ്ധവിമാനക്കരാര്‍ റദ്ദാക്കിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നതിന് പിറകെയാണ് പാകിസ്താന്‍െറ നിഷേധം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.