സന്‍ആ: യമനിലുണ്ടായ മൂന്ന് ബോംബ് സ്ഫോടനങ്ങളില്‍ സിവിലിയന്‍മാരുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. ബുറൈഖ മേഖലയില്‍ സൈനിക ചെക്പോയിന്‍റില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിലാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. ഇവിടെ 14 പേരാണ് കൊല്ലപ്പെട്ടത്. സംഖ്യ സൈനികരുടെ ചെക്പോയിന്‍റ് റോഡിലാണ് മറ്റ് രണ്ട് സ്ഫോടനങ്ങളുമുണ്ടായത്. 12 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സംഭവത്തിന് പിന്നില്‍ ഐ.എസ് ആണെന്ന് സംശയിക്കുന്നതായും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഹൂതി വിമതരെ നേരിടാന്‍ സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന സൈനിക നടപടി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സന്ദര്‍ഭത്തിലാണ് അക്രമണം ഉണ്ടായതെന്നും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.