ലാഹോര്‍: ഞായറാഴ്ച പാകിസ്താനിലെ ലാഹോറില്‍ 74 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ സൈനിക റെയ്ഡ് ശക്തമാക്കാന്‍ സര്‍ക്കാര്‍ നീക്കം. ലാഹോര്‍ നഗരം ഉള്‍പ്പെടുന്ന പഞ്ചാബ് പ്രവിശ്യയിലുടനീളം തീവ്രവാദിവേട്ടക്കായി രാജ്യത്തെ അര്‍ധസൈനിക വിഭാഗത്തിന് പ്രത്യേക അധികാരം നല്‍കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. സംഭവം ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ളെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനിക വൃത്തങ്ങളും പ്രസ്താവന നടത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടര വര്‍ഷമായി, പാകിസ്താനിലെ തുറമുഖനഗരമായ കറാച്ചിയില്‍ സൈന്യത്തിന് തീവ്രവാദി റെയ്ഡിനും മറ്റും പ്രത്യേക അധികാരം നല്‍കുന്നുണ്ട്. സമാനമായ അധികാരം പഞ്ചാബ് പ്രവിശ്യയിലും അനുവദിക്കാനാണ് നീക്കം. തിങ്കളാഴ്ച സൈനിക തലവന്‍ ജനറല്‍ റഹീല്‍ ശരീഫിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം വന്നത്. പാക് ആഭ്യന്തര മന്ത്രാലയം ഇതിന് അനുമതി നല്‍കിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
അതിനിടെ, ലാഹോര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി ഇന്‍റര്‍ സര്‍വിസസ് പബ്ളിക് റിലേഷന്‍സ് മേധാവി ജനറല്‍ അസിം ബജ്വ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.