ഇസ്ലാമബാദ്: അയല്‍ക്കാരായ യുവതിയേയും യുവാവിനേയും ഒളിച്ചോടാന്‍ സഹായിച്ചതിന് പതിനാറുകാരിയെ ജീവനോടെ തീ കൊളുത്തി. ഒളിച്ചോടാന്‍ സഹായിച്ചതിലൂടെ ഗ്രാമത്തിന്‍െറ അഭിമാനത്തിന് കളങ്കം പറ്റി എന്നു ചൂണ്ടിക്കാട്ടി അബോട്ടാബാദിലെ ഗോത്രസഭയാണ് കുട്ടിയെ തീ കൊളുത്തൻ ഉത്തരവിട്ടത്.
ഗോത്രസഭയുടെ നിര്‍ദേശപ്രകാരം പെൺകുട്ടിയെ ഗ്രാമത്തിന് പുറത്ത് തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഗോത്രസഭ തീരുമാനത്തിന് ശേഷം യുവാവും യുവതിയും ഒളിച്ചോടാന്‍ ഉപയോഗിച്ച വാനില്‍ കെട്ടിയിട്ടാണ് പെൺകുട്ടിയെ തീ കൊളുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
A young girl in Pakistan was suffocated and set on fire in a reported honor killing https://t.co/E6EprTcnud
— NowThis (@nowthisnews) May 6, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.