സമാധാനശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് അമേരിക്കയോട് ചൈന

ബെയ്ജിങ്: തങ്ങള്‍ക്കും ഇന്ത്യക്കുമിടയിലെ സമാധാനശ്രമങ്ങളെ കണ്ടില്ളെന്ന് നടിക്കരുതെന്ന് അമേരിക്കയോട് ചൈന. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നുണ്ടെന്ന പെന്‍റഗണിന്‍െറ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ചൈനയുടെ പ്രതികരണം. എന്തെങ്കിലും അതിര്‍ത്തിപ്രശ്നങ്ങളുണ്ടെങ്കില്‍ അത് സമാധാനപരമായി പരിഹരിക്കാനുള്ള  സാധ്യത ഇപ്പോള്‍  ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിലവിലുണ്ടെന്നും ചൈനയുടെ ഉന്നത വക്താവ് അറിയിച്ചു.

അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും കാത്തുസൂക്ഷിക്കാന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്നും ഇതിനിടെ അതിര്‍ത്തിഗ്രാമങ്ങളിലൊന്നില്‍ ചാരന്മാരുടേതെന്ന് കരുതുന്ന ഫോണ്‍സംഭാഷണം ലഭ്യമായിട്ടുണ്ടെന്നും അമേരിക്കയുടെ ഈസ്റ്റ് ഏഷ്യന്‍ പ്രതിരോധ സെക്രട്ടറി അബ്രഹാം എം. ഡെന്മാര്‍ക് അറിയിച്ചു. അതിനിടെ ഇന്ത്യക്കും ചൈനക്കും ഇടയിലെ അതിര്‍ത്തി പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ടുള്ള അമേരിക്കയുടെ നിലപാടില്‍ ചൈനീസ് പ്രതിരോധ മന്ത്രാലയം അസംതൃപ്തി രേഖപ്പെടുത്തി.

 ഏതെങ്കിലും രാഷ്ട്രങ്ങള്‍ക്കിടയിലുള്ള പ്രശ്നത്തില്‍ ഇടപെടാനുള്ള അമേരിക്കയുടെ താല്‍പര്യം രണ്ടു പൂച്ചകള്‍ക്ക് അപ്പം പങ്കുവെച്ചുകൊടുത്ത കുരങ്ങന്‍െറ കഥയെയാണ് ഓര്‍മപ്പെടുത്തുന്നതെന്നും ചൈന പരിഹസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.