ബെയ്ജിങ്: രണ്ടു ദിവസത്തെ ചൈന സന്ദര്‍ശനത്തിനിടെ പാക് സൈനിക ജനറല്‍ റാഹീല്‍ ശരീഫ് ചൈനയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സൈനിക സഹകരണം, പ്രതിരോധ സാങ്കേതിക വിദ്യ, സുരക്ഷാവിവരങ്ങളുടെ കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയുടെ സൂപ്പര്‍സോണിക് ഇന്‍റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുമെന്ന പാകിസ്താന്‍െറ പ്രഖ്യാപനത്തിന് തൊട്ടുടനെയാണ് അദ്ദേഹം ബെയ്ജിങ്ങിലത്തെിയത്. സന്ദര്‍ശനത്തിനിടെ, ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്, സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍ വൈസ്പ്രസിഡന്‍റ് ഫാന്‍ ചങ്ലോങ് എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മില്‍ സാമ്പത്തിക, സുരക്ഷാ രംഗങ്ങളിലെ സഹകരണം മെച്ചപ്പെടുത്താനുള്ള വഴികള്‍ ഇവര്‍ ചര്‍ച്ചചെയ്തതായി ചൈനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈന-പാക് സാമ്പത്തിക ഇടനാഴി മേഖലയിലെ വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും വേഗം നല്‍കുമെന്ന് ചൈന പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതിയില്‍ പാകിസ്താന്‍െറ താല്‍പര്യം ആവര്‍ത്തിച്ച റാഹീല്‍ ശരീഫ് പദ്ധതിക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ പാകിസ്താന്‍ തയാറാണെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.