ഫിലിപ്പീന്‍സിൽ ഗര്‍ഭിണിക്ക് സിക വൈറസ് ബാധ

മനില: ഇരുപത്തിരണ്ടുകാരിയായ ഗര്‍ഭിണിക്ക് സിക വൈറസ് ബാധിച്ചതായി ഫിലിപ്പൈന്‍സ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. സിക വൈറസ് ബാധിച്ച 12 കേസുകളാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 19 ആഴ്ച ഗര്‍ഭിണിയായ യുവതിയുടെയും ഗര്‍ഭസ്ഥശിശുവിന്‍െറയും ജീവന് ഭീഷണിയുയര്‍ത്തുന്നതാണ് വൈറസ് ബാധയെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

ഗര്‍ഭകാലത്തിന്‍െറ തുടക്കം മുതല്‍ യുവതി കൃത്യമായ പരിശോധനകള്‍ക്ക് വിധേയമായിരുന്നുവെങ്കിലും അപ്പോഴൊന്നും വൈറസ് ബാധ കണ്ടത്തെിയിരുന്നില്ല. ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 സിക രോഗികളില്‍ എട്ടുപേരും 9-55 പ്രായപരിധിയിലുള്ള സ്ത്രീകളാണ്. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.